ഗഗന്‍യാന്‍ ദൗത്യത്തിനായി പരിശീലനം നടത്തുന്ന ബഹിരാകാശ യാത്രികരുടെ പേരുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ വെച്ച് പുറത്തുവിട്ടപ്പോള്‍ മലയാളികള്‍ക്കും അഭിമാനിക്കാന്‍ ഏറെയായിരുന്നു.
ഇന്ത്യയുടെ അഭിമാനമായ ഗഗന്‍യാന്‍ ബഹിരാകാശ ദൗത്യത്തിനുള്ള നാലംഗ സംഘത്തില്‍ മലയാളിയുമുണ്ട്. ദൗത്യത്തിന്റെ തലവന്‍ പാലക്കാട് നെന്മാറക്കാരനായ പ്രശാന്ത് നായര്‍ ആണെന്നതാണ് കേരളീയര്‍ക്ക് അഭിമാനമായത്. ടെസ്റ്റ് പൈലറ്റുമാരായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അങ്കത് പ്രതാപ്, വിംഗ് കമാന്‍ഡര്‍ ശുഭാന്‍ഷു ശുക്ല എന്നിവരെയാണ് പ്രധാനമന്ത്രി സ്‌പേസ് പദ്ധതികളുടെ ഉദ്ഘാടനത്തില്‍ പരിചയപ്പെടുത്തിയത്.
യാത്രികരെ ബഹിരാകാശത്തെത്തിച്ചു മൂന്നു ദിവസത്തിനു ശേഷം സുരക്ഷിതമായി തിരികെയെത്തിക്കുന്ന ദൗത്യം 2025 ലാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ വലിയ ചുവടുവെപ്പായി ഗഗന്‍യാന്‍ ദൗത്യം മാറും.
രാകേഷ് ശര്‍മയാണ് ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ സഞ്ചാരി. 1984 ഏപ്രില്‍ 2നായിരുന്നു അദ്ദേഹം ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. ഏഴ് ദിവസവും രണ്ട് മണിക്കൂറും 40 മിനിറ്റും ശര്‍മ ബഹിരാകാശത്ത് ചെലവഴിച്ചു.

The Profit is a multi-media business news outlet.
