പാലിന്റെ പോഷക ഗുണങ്ങളും സ്വാഭാവികതയും നഷ്ടപ്പെടാതെ, ചിറ്റൂരിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച് 24 മണിക്കൂറിനുള്ളില്‍ കൊച്ചി നഗരത്തില്‍ ഉള്‍പ്പടെ വിതരണത്തിനെത്തിക്കുന്നു ട്രൈവണ്‍സ് എന്ന സംരംഭം. മായം കലര്‍ന്ന പാലിനും മറ്റ് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ബദല്‍ അവതരിപ്പിച്ച് കര്‍ഷക കൂട്ടായ്മയുടെ ശക്തി പ്രകടമാക്കുകയാണ് ട്രൈവണ്‍സ്. തനത് മണ്ണിന്റെ മണമുള്ള, കര്‍ഷകരെ ശാക്തീകരിക്കുന്ന സ്മാര്‍ട്ട് വിജയകഥയാണ് ഇവരുടേത്…
ഒരിക്കല്‍ ഒന്ന് ട്രൈ ചെയ്യൂ…ട്രൈ വണ്‍സ് എന്ന ഇംഗ്ലീഷ് വാക്കിനര്‍ത്ഥം അതാണല്ലോ…മായം ചേര്‍ത്ത പാലും മറ്റ് കാര്‍ഷികോല്‍പ്പന്നങ്ങളും ജീവിതരീതിയുടെ ഭാഗമായ സാധാരണ ഉപഭോക്താക്കളോട് പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആസ്ഥാനമാക്കിയ കര്‍ഷക കൂട്ടായ്മയുടെ സംരംഭവും പറയുന്നത് അതുതന്നെ, ഇത് ഒരിക്കലൊന്നു ട്രൈ ചെയ്യൂ…സ്വാഭാവികതയുടെ തനിമ അനുഭവിച്ചറിയാം.
പാല്‍, പച്ചക്കറി, മുട്ട എന്നിങ്ങനെ നിരവധി കാര്‍ഷിക അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ മായമില്ലാതെ, ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് ഉപഭോക്താവിന്റെ വീടുകളിലെത്തിക്കുകയാണ് ട്രൈവണ്‍സ് എന്ന സംരംഭം. വന്‍കിട ഐടി കമ്പനികളില്‍ ജോലി ചെയ്ത ശേഷം കാര്‍ഷികവൃത്തിയിലേക്ക് മടങ്ങിയെത്തിയ പത്മനാഭന്‍ ഭാസ്‌കരന്‍ എന്ന സംരംഭകനാണ് ട്രൈവണ്‍സിന്റെ ചെയര്‍മാന്‍. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലും അനുഭവപരിചയമുള്ള അക്ഷയ് പി. സദാനന്ദൻ ആണ് സിഇഒ. സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക പ്രതിഭാ പുരസ്‌കാരം നേടിയ, ഓര്‍ഗാനിക് കൃഷിയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വരൂപ് കുന്നമ്പുള്ളിയാണ് ട്രൈവണ്‍സിന്റെ മാനേജിംഗ് ഡയറക്റ്റര്‍. പ്രകൃതി കര്‍ഷകനായ ഗിരീശന്‍ രാമകൃഷ്ണനും സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗ് രംഗത്ത് വൈദഗ്ധ്യമുള്ള ടോണി ടൈറ്റസും ട്രൈവണ്‍സിനെ നയിക്കുന്ന സംഘത്തിലുണ്ട്.
പാലിന്റെ തനത് സ്വഭാവവും പോഷകഘടകങ്ങളും ചോര്‍ന്നുപോകാതെയാണ് ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. സ്റ്റാൻഡേർഡൈസേഷനും ഹോമോജനൈസേഷനും വിധേയമാകുന്ന കവര്‍ പാലിന് പലപ്പോഴും പാലിന്റേതായ സ്വാഭാവികത നഷ്ടമാകുന്നുണ്ട്. ഇതിന് പരിഹാരം കണ്ടെത്തുകയാണ് ട്രൈവണ്‍സ്.
ചിറ്റൂരില്‍ നിന്നും കൊച്ചിയിലേക്ക്…
ട്രൈവണ്‍സ് അഗ്രോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് തലേ ദിവസം ഓര്‍ഡര്‍ നല്‍കിയാല്‍ അടുത്ത ദിവസം പാല്‍ ഉള്‍പ്പടെ ഏത് ഉല്‍പ്പന്നവും വീട്ടിലെത്തും. കൊച്ചിയില്‍ ട്രൈവണ്‍സ് പ്ലാറ്റ്‌ഫോം ഇപ്പോള്‍ സജീവമാണ്. പാല്‍, പനീര്‍, പാല്‍ഗോവ, തൈര്, നെയ്യ്, രക്തശാലി അരി, പാലക്കാടന്‍ മട്ട തുടങ്ങി രാമശ്ശേരി ഇഡ്ഡലി വരെ ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ ലഭിക്കും എന്നതാണ് പ്രത്യേകത.
പശുവളര്‍ത്തലില്‍ പരമ്പരാഗത രീതി പിന്തുടരുന്ന പാലക്കാട് ചിറ്റൂർ താലൂക്കിലെ കര്‍ഷകരില്‍ നിന്നാണ് പാല്‍ സമാഹരിക്കുന്നത്. ഇവിടുത്തെ മിക്ക വീടുകളിലും ഒന്നും രണ്ടും പശുവൊക്കെയുണ്ടെന്നും അവയെ കുടുംബാംഗങ്ങളെപ്പോലെ പരിപാലിക്കുന്നവരാണ് വീട്ടുകാരെന്നും അവരെപ്പോലുള്ളവരാണ് ഈ കര്‍ഷകകൂട്ടായ്മയിലെ കണ്ണികളെന്നും പറയുന്നു ട്രൈവണ്‍സ് അഗ്രോ ചെയര്‍മാന്‍ പത്മനാഭന്‍ ഭാസ്‌ക്കരന്‍.
ഫാക്റ്ററി നിര്‍മിത കാലിത്തീറ്റകള്‍ക്ക് പകരം പശുക്കളെ പാടത്തും പറമ്പിലും മേയാന്‍ വിട്ടും പരമ്പരാഗത തീറ്റ നല്‍കിയുമാണ് കര്‍ഷകര്‍ വളര്‍ത്തുന്നത്. അതിനാല്‍ തന്നെ പാലിന്റെ അളവ് ചിലപ്പോള്‍ കുറയുമെങ്കിലും ഗുണനിലവാരം കൂടുമെന്ന് ട്രൈവണ്‍സ് ടീം പറയുന്നു.

പാലിന്റെ തനത് സ്വഭാവവും പോഷകഘടകങ്ങളും ചോര്‍ന്നുപോകാതെയാണ് ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. സ്റ്റാൻഡേർഡൈസേഷനും ഹോമോജനൈസേഷനും വിധേയമാകുന്ന കവര്‍ പാലിന് പലപ്പോഴും പാലിന്റേതായ സ്വാഭാവികത നഷ്ടമാകുന്നുണ്ട്. ഇതിന് പരിഹാരം കണ്ടെത്തുകയാണ് ട്രൈവണ്‍സ്. പാസ്ചറൈസ് ചെയ്ത പാല്‍ നാല് ഡിഗ്രി വരെ തണുപ്പിച്ച് കേടുവരാതെ നിലനിര്‍ത്തുന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നത്. പാല്‍ ശേഖരിച്ച് 24 മണിക്കൂറിനുള്ളില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ട്രൈവണ്‍സ് ചെയ്യുന്നത്.
പ്ലാസ്റ്റിക് കവറിന് പകരം സ്റ്റൈലിഷ് കുപ്പികളിലാണ് പാലെത്തുന്നത്. സീറോ വേസ്‌റ്റേജ് നയത്തിന്റെ ഭാഗമായാണ് ഇത്
പ്ലാസ്റ്റിക് കവറിന് പകരം സ്റ്റൈലിഷ് കുപ്പികളിലാണ് പാലെത്തുന്നത്. സീറോ വേസ്‌റ്റേജ് നയത്തിന്റെ ഭാഗമായാണ് ഇത്. സ്‌റ്റൈറിലൈസ് ചെയ്ത ചില്ലുകുപ്പികളിലാണ് തങ്ങള്‍ പാല്‍ നല്‍കുന്നതെന്ന് ട്രൈവണ്‍സ് സാരഥികള്‍ പറയുന്നു. ഓര്‍ഗാനിക് കൃഷി രീതികള്‍ പിന്തുടരുന്നതിനാല്‍ തന്നെ മികച്ച സ്വീകാര്യതയാണ് ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കുന്നത്. 2021 ഓഗസ്റ്റില്‍ ആരംഭിച്ച സംരംഭം വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായുള്ള വിപുലീകരണ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണിപ്പോള്‍.

The Profit is a multi-media business news outlet.
