നിങ്ങള്‍ ഒരു പുതിയ ടൂ വീലര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ? ഇനി അതൊരു ഇലക്ട്രിക്ക് സ്ക്കൂട്ടറായായലോ? അതിനാണല്ലോ ഇന്ന് ഏറെ ഡിമാണ്ട് ഉള്ളത്. അതുകൊണ്ട് തന്നെയാണ്, ഇപ്പോള്‍ പല കമ്പനികളും ഇലക്ട്രിക്ക് സ്കൂട്ടറുകള്‍ക്ക് പ്രാധാന്യം നല്‍കുന്നത്.
ഇന്ത്യയിലെ ഇലക്ട്രിക്ക് ടൂ വീലര്‍ മാര്‍ക്കറ്റിനെ നയിക്കുന്നതില്‍, ഇന്ന്, ഒന്നാംസ്ഥാനത്തുള്ളത് ഓല ഇലക്ട്രിക്ക്, ടിവിഎസ് മോട്ടോര്‍, ഏഥര്‍ എനര്‍ജി എന്നീ കമ്പനികളാണ്. ഇതിന് പുറമെ, സിംപിള്‍ എനര്‍ജി, വീദ തുടങ്ങിയ കമ്പനികളും അവരുടെ ഇലക്ട്രിക്ക് സ്കൂട്ടറുകള് വിപണിയില്‍ ഇറക്കിയിട്ടുണ്ട്.
നിങ്ങള്‍ക്ക് വാങ്ങാവുന്ന ചീല പ്രീമിയം ഇലക്ട്രിക്ക് സ്കൂട്ടറുകള് ഏതൊക്കെയാണെന്ന് നോക്കാം. ഓല ഇലക്ട്രിക്ക് കമ്പനിയുടെ പ്രീമിയം ഓഫറായ ഓല എസ് വണ്‍ പ്രോ ജെന്‍ 2 ആണ് ഒന്നാമത്തേത്. 1,47,999 രൂപയാണ് ഇതിന്റെ വില. നവീകരിച്ച ഡിസൈനായതിനാല്‍ അതിന്റെ പുതുമയുമുണ്ട്.
TVS iQube S ആണ് രണ്ടാമത്തേത്. നിങ്ങള്‍ക്ക് ട്രഡീഷനലായ സ്ക്കൂട്ടറുകളോടാണ് പ്രിയമെങ്കില്‍ പിന്നെ ഒന്നും ആലോചിക്കേണ്ട. TVS iQu-be S ആണ് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാന്‍ ഏറ്റവും അനുയോജ്യമായത്. 78 കിലോമീറ്റര്‍ പെര് അവര്‍ സ്പീഡുള്ള ഈ ഇലക്ട്രിക്ക് സ്കൂട്ടറിന്റെ വില 1, 38, 883 രൂപയാണ്.
3.04 കിലോ വാട്ട് അവര്‍ ബാറ്ററി പാക്കും, സിംഗിള്‍ ചാര്‍ജിലെ 100 km റേഞ്ചും മറ്റ് സവിശേഷതകളാണ്.
ഇനി മറ്റൊരു നല്ല ചോയ്സാണ് ഏഥര്‍ 450 എക്സ്. 3.7 കിലോ വാട്ട് അവര്‍ ബാറ്ററി പാക്കും, സിംഗിള്‍ ചാര്‍ജിലെ 150 സാ റേഞ്ചുമുള്ള ഏഥര്‍ 450 എക്സിന്റെ വില 1,52,167 രൂപയാണ്. ഇതിന്റെ വേഗത 90 കിലോമീറ്റര്‍ പെര് അവറാണ്.
ഇനിയുള്ളത് നമ്മുടെ സ്വന്തം ബജാജ് കമ്പനിയുടെ ഇലക്ട്രിക്ക് സ്കൂട്ടറാണ്. ബജാജ് ചേതക്. 2.9 കിലോ വാട്ട് അവര്‍ ബാറ്ററി പാക്കും, സിംഗിള്‍ ചാര്‍ജിലെ 108 km റേഞ്ചുമാണ് ഇതിനുള്ളത്. ഇതിന്റെ വില എത്രയാണെന്നറിയുമോ ? നിലവില്‍ 1,30, 000 രൂപ വിലക്കാണ് ഡല്‍ഹിയില്‍ ഇത് വില്ക്കുന്നത.് വട്ടത്തിലുള്ള ഡിസ്പ്ളേയും സ്ലീക്ക് ഡിസൈനുമായി ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഈ സ്കൂട്ടര്‍. 63 കിലോമീറ്റര്‍ പെര് അവറാണ് ഇതിന്റെ സ്പീഡ്.
ഇനിയിപ്പോള്‍ നിങ്ങളൊരു സ്പോര്‍ട്ടി ആയ ഇലക്ട്രിക്ക് സ്കൂട്ടറാണ് വാങ്ങിക്കാനുദ്ദേശിക്കുന്നത് എങ്കില്‍, തെരഞ്ഞെടുക്കാവുന്നതാണ് സിംപിള്‍ വണ്‍. 1,45,000 രൂപ വില വരുന്ന ഇതിന് 5 കിലോ വാട്ട് അവര്‍ ബാറ്ററി പാക്കും , സിംഗിള്‍ ചാര്‍ജ്ജില്‍, 212 കിലോമീറ്റര്‍ റേഞ്ചുമുണ്ട്. ഇതിന്റെ ടോപ്പ് സ്പീഡ് 105 കിലോമീറ്റര്‍ പവറാണ്.
സ്പോര്‍ട്ടി ഡിസൈനുള്ള വീദാ വീ വണ്‍ പ്രോയാണ് അടുത്ത ചോയ്സ്. വിവിധ കസ്റ്റമൈസേഷന് ഓപ്ഷന്സുള്ള ഈ സ്കൂട്ടറിന് 1,25,900 രൂപയാണ് ഇതിന്റെ വില. 80 കിലോമീറ്റര്‍ പെര് അവര്‍ സ്പീഡുള്ള ഈ സ്കൂട്ടറിന് 3.94 കിലോ വാട്ട് അവര്‍ റിമൂവബിള്‍ ബാറ്ററിയും, സിംഗിള്‍ ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍ റിയല്‍ വേള്‍ഡ് ചേഞ്ചും ഓഫറും പ്രത്യേകതയാണ്.
അപ്പോള്‍ ഇന്ന് തന്നെ വാങ്ങൂ……നിങ്ങളുടെ ഫേവറിറ്റ് ഇലക്ട്രിക്ക് സ്കൂട്ടര്‍.

