വിവിധ തരത്തില്‍ പെട്ട ഹോം ഡെക്കോര്‍ & ആര്‍ട്ട് ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഇ-കമേഴ്‌സ് വെബ്‌സൈറ്റാണ് ഷ്വയാ.കോം. പെയിന്റിംഗുകളും ശില്‍പ്പങ്ങളും മുതല്‍ ലൈറ്റുകളും കാര്‍പ്പെറ്റുകളും വരെ ഇവിടെ ലഭ്യമാണ്.
രാജ്യത്തെ പുതിയ ബിസിനസ് അന്തരീക്ഷത്തില്‍ വനിതാ സംരംഭകര്‍ അവരുടെ ചരിത്രം രചിക്കാന്‍ മുമ്പോട്ടുവരുന്നത് പല കമേഴ്സ്യല്‍ മേഖലകളിലും കാണാന്‍ കഴിയും. ഡിജിറ്റല്‍ സാങ്കേതികവിദ്യ നല്‍കുന്ന വിപ്ലവകരമായ സാധ്യതകള്‍കൂടി ഉപയോഗപ്പെടുത്തുമ്പോള്‍ ഉപഭോക്താക്കളുടെ എണ്ണത്തിലും ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വൈവിധ്യത്തിലും വിജയകരമായ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നു.
ഷ്വയാ (Shwayaa) അത്തരം ഒരു വനിതാ സംരംഭമാണ്.
വിവിധ തരത്തില്‍ പെട്ട ഹോം ഡെക്കോര്‍ & ആര്‍ട്ട് ഉല്‍പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു ഇ-കമേഴ്‌സ് വെബ്‌സൈറ്റാണ് ഷ്വയാ.കോം (shwayaa.com). പെയിന്റിംഗുകള്‍, ശില്‍പ്പങ്ങള്‍, വാള്‍പേപ്പറുകള്‍, ലൈറ്റുകള്‍, കാര്‍പെറ്റുകള്‍, ഇന്‍ലേ ഫര്‍ണിച്ചര്‍, ഡിജിറ്റല്‍ ആര്‍ട്ടുകള്‍ മറ്റ് ആര്‍ട്ടിഫാക്റ്റുകള്‍ എന്നിവയെല്ലാം ഈ വെബ്സൈറ്റില്‍ ലഭ്യമാണ്.
സുജ പ്രമോദ് കുമാറും സബീന ജഹാനുമാണ് ഈ സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍. ദീര്‍ഘകാലം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍. സുജ ആര്‍ക്കിടെക്റ്റാണ്. സബീന സിവില്‍ എന്‍ജിനീയറും. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സമാനമായ ചില താല്‍പര്യങ്ങള്‍ ഉണ്ട്. അതിലൊന്നാണ് ഹോം ഇന്റീരിയേഴ്‌സ് ആന്‍ഡ് ഡെക്കോര്‍. അങ്ങനെ ഒരു ബിസിനസ് ആരംഭിക്കണം എന്ന് കരുതി ഇരിക്കുമ്പോഴാണ് ഒരു ഇ-കമേഴ്‌സ് വെബ്‌സൈറ്റ് എന്ന ആശയം വരുന്നത്-സബീന പറയുന്നു.
ലോകത്തിന്റെ പല ഭാഗത്തുനിന്നും ഉന്നത ഗുണനിലവാരത്തോടെ തെരഞ്ഞെടുത്ത മികച്ച ഹോം ഡെക്കോര്‍ ഉല്‍പന്നങ്ങള്‍ ഷ്വയായില്‍ ലഭ്യമാണ്. വിവിധ ബജറ്റുകളിലുള്ള ഹോം ഡെക്കോര്‍ ഞങ്ങള്‍ക്കുണ്ട്. പാരമ്പര്യ കലകളും പെയിന്റിംഗുകളും, പ്രത്യേകിച്ച് കരളത്തിന്റെയും ഇന്ത്യയിലെയും തന്നെ, ലോകമെമ്പാടും എത്തിക്കുക എന്ന ഒരു ആഗ്രഹം കൂടെ ഇതിന് പിന്നിലുണ്ട്. വീടിനെ ഒരു ഗൃഹമായി മാറ്റും വിധമുള്ള ഉല്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നവരും കലാകാരന്മാരും ഞങ്ങളുടെ കൂടെ ഷ്വയായില്‍ ഉണ്ട്-സുജ പറയുന്നു.
മിക്ക ഉല്‍പ്പന്നങ്ങളും വിവിധ സൈസുകളിലും കളറുകളിലും ലഭ്യമാണ്. ഓരോ മുറിയുടെ വലിപ്പവും നിറവും ആശ്രയിച്ച് അവ തിരഞ്ഞെടുക്കാനുള്ള സൗകര്യവും, ഉപദേശവും ഷ്വയാ നല്‍കുന്നു. നിര്‍മാതാവിന്റെ പക്കല്‍നിന്നും കസ്റ്റമറിന്റെ അടുത്ത് എത്തുന്നതുവരെ ഓരോ പ്രോഡക്റ്റിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നു. ഖത്തറില്‍ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്ടായി ജോലി ചെയ്യുന്ന സുജ ലോകകപ്പ് സ്റ്റേഡിയത്തിന്റേതുള്‍പ്പെടെ ദോഹയിലുള്ള നിരവധി മെഗാ പ്രൊജക്റ്റുകളുടെ ഡിസൈനില്‍ പങ്കു വഹിച്ചിട്ടുണ്ട്. അര്‍ബന്‍ ലാബ് എന്ന പേരില്‍ കേരളത്തില്‍ വീടുകളുടെ നിര്‍മാണത്തിലും സുജയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് പഠിച്ചിറങ്ങിയ സബീനയ്ക്ക് പ്രൊജക്റ്റ് മാനേജ്‌മെന്റില്‍ ദശകങ്ങളുടെ അനുഭവപരിചയമുണ്ട്. ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പുകളിലും അവയുടെ ബിസിനസ് സാധ്യതകള്‍ കണ്ടെത്തുന്നതിലും സബീനക്ക് താല്‍പര്യമുണ്ട്. ഷ്വയാ എന്ന പേര് ഞങ്ങളുടെ ഗള്‍ഫ് ജീവിതത്തില്‍ നിന്നും ഉടലെടുത്തതാണ്. ഒരു വീടിനെ നിങ്ങളുടെ സ്വന്തം അഭിരുചിക്കനുസരിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ട് അലങ്കരിക്കുമ്പോള്‍ അതു വളരേ ഗൃഹാതുരത്വം ഉണ്ടാക്കുന്നു. അതിനുള്ള കൊച്ചു കൊച്ചു (അറബിയില്‍ ഷ്വ ഷ്വ) സന്തോഷങ്ങള്‍ എന്നാണ് ‘ഷ്വയാ” എന്ന പേരിനര്‍ത്ഥം.

