തിരഞ്ഞെടുത്ത മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും എക്‌സ്-ഷോറൂം വിലകളില്‍ വര്‍ദ്ധനവ് വരുത്തുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് പ്രഖ്യാപിച്ചു. 2024 ജൂലൈ 1 മുതലാവും വിലകളില്‍ വര്‍ദ്ധന ഉണ്ടാവുക.
1,500 രൂപ വരെ ആയിരിക്കും വിലവര്‍ധന. മോഡലിന്റെയും വിപണിയുടെയും വ്യത്യാസമനുസരിച്ച് വിലവര്‍ദ്ധനയിലും വ്യത്യാസമുണ്ടാകും. ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായി നികത്താനാണ് വിലയില്‍ വര്‍ദ്ധന വരുത്തുന്നതെന്ന് കമ്പനി പറയുന്നു.
ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം ഭാഗികമായി നികത്താനാണ് വിലയില്‍ വര്‍ദ്ധന വരുത്തുന്നതെന്ന് കമ്പനി പറയുന്നു
പ്രഖ്യാപനം വന്നതോടെ ഹീറോ മോട്ടോകോര്‍പ്പ് ഓഹരികളില്‍ മുന്നേറ്റം ദൃശ്യമായി. ഓഹരി വില 0.52 ശതമാനം ഉയര്‍ന്ന് 5,480 രൂപയിലെത്തി.
ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജിയില്‍ 2.2 ശതമാനം ഓഹരി കൂടി എടുക്കുന്നതിനായി 124 കോടി രൂപ നിക്ഷേപിച്ചതായി ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. ഏഥറിലെ ഏറ്റവും വലിയ ഓഹരിയുടമയായിരുന്ന ഹീറോ മോട്ടോകോര്‍പ്പിന്റെ പങ്കാളിത്തം ഇതോടെ 40 ശതമാനത്തിന് മുകളിലേക്കെത്തി.

