പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍മണി ആയിരം രൂപ വീതം മുഖവിലയുള്ള 50 കോടി രൂപയുടെ കടപ്പത്രം ഇറക്കുന്നു. മാറ്റാന്‍ കഴിയാത്ത, തികച്ചും സുരക്ഷിതമായ കടപ്പത്രങ്ങളാണ് (എന്‍സിഡി) മൂന്നാമത് ഐപിഒയിലൂടെ ഇന്‍ഡെല്‍മണി പുറത്തിറക്കുന്നത്.
ജൂണ്‍ ആറിന് തുടങ്ങുന്ന കടപ്പത്ര വിതരണം 19 ന് അവസാനിക്കും. നിക്ഷേപകരുടെ താല്‍പര്യം കൂടുതലാണെങ്കില്‍ 100 കോടി രൂപ വരെയുള്ള കടപ്പത്രങ്ങള്‍ ഇറക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വിവോ ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ മാനേജ് ചെയ്യുന്നത്.
സ്വര്‍ണ വായ്പാ വ്യവസായരംഗത്ത് സാന്നിധ്യം ശക്തമാക്കുന്ന നയമാണ് തങ്ങള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ഇന്‍ഡെല്‍മണി എക്‌സിക്യൂട്ടീവ് ഡയറക്റ്ററും സിഇഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു. പുതിയ ശാഖകള്‍ തുറന്ന് വായ്പാ സംവിധാനം വികസിപ്പിക്കാനാണ് പദ്ധതി.
വരുമാനത്തിലും ലാഭത്തിലും കമ്പനി വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. കടപ്പത്രങ്ങളിലൂടെ പണമൊഴുക്ക് ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഉമേഷ് വ്യക്തമാക്കി.
പുതുതായി ഇറക്കുന്ന എന്‍സിഡി കടപ്പത്രങ്ങള്‍ക്ക് ട്രിപ്പിള്‍ ബി പഌ് സ്‌റ്റേബിള്‍ ക്രിസില്‍ റേറ്റിംഗ് ഉണ്ടെന്ന് കമ്പനി വ്യക്തമാക്കി. 72 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയായി വര്‍ധിക്കുമെന്ന് അവകാശവാദം. പ്രതിവര്‍ഷം 12.25 ശതമാനം കൂപ്പണ്‍ യീല്‍ഡും ലഭ്യമാകും. 400 ദിവസം മുതല്‍ 72 മാസം വരെയാണ് കടപ്പത്രങ്ങളുടെ കാലാവധി. എന്‍സിഡികള്‍ക്കായി കൂറഞ്ഞത് 10,000 രൂപയുടെയെങ്കിലും അപേക്ഷ നല്‍കണം.
ഡീമെറ്റീരിയലൈസ്ഡ് രൂപത്തില്‍ ട്രേഡിംഗ് നടത്തുന്ന ഈ എന്‍സിഡികള്‍ മുംബൈ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. പബഌക് ഇഷ്യൂവിലൂടെ സ്വരൂപിക്കുന്ന പണത്തിന്റെ 75 ശതമാനം തുടര്‍ന്നുള്ള വായ്പകള്‍ക്കും കമ്പനി വായ്പകളുടെ മൂതലിലേക്കും പലിശയിലേക്കും ബാക്കിയുള്ള 25 ശതമാനം പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമാണുപയോഗിക്കുക.
2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 1154 കോടി രൂപയുടെ സ്വര്‍ണ ആസ്തിയാണ് ഇന്‍ഡെല്‍ കൈകാര്യം ചെയ്തത്. 2022 സാമ്പത്തിക വര്‍ഷം ഇത് 669 കോടി രൂപയായിരുന്നു.

The Profit is a multi-media business news outlet.
