സ്വര്‍ണ വില ഗ്രാമിന് 75 രൂപയാണ് കൂടിയത്. ഗ്രാമിന് 7,300 രൂപയാണ് ഇന്ന് സംസ്ഥാനത്ത് നല്‍കേണ്ടത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 600 രൂപ വര്‍ധിച്ച് 58,400 രൂപയിലെത്തി. സര്‍വകാല റെക്കോര്‍ഡിലേക്കാണ് സ്വര്‍ണവില കുതിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 6,020 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല.
റഷ്യ-യുക്രെയിന്‍ യുദ്ധം, ഓഹരി വിപണിയിലെ അനിശ്ചിതത്വം, യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വിജയിച്ച ശേഷം അമേരിക്കന്‍ സാമ്പത്തിക മേഖലയിലുണ്ടായ പ്രതിസന്ധി എന്നിവയാണ് സ്വര്‍ണത്തിന്റെ വില വര്‍ദ്ധനവിന് പിന്നിലെ കാരണങ്ങള്‍. വരും ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 58,400 രൂപയാണെങ്കിലും ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ അത്ര കൊടുത്താല്‍ മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലക്കൊപ്പം ഹോള്‍മാര്‍ക്കിംഗ് ചാര്‍ജും നികുതിയും ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ചേര്‍ത്താല്‍ 63,500 രൂപയെങ്കിലും കൊടുക്കണം.

