കാറുകള്‍ക്ക് വില കൂട്ടി മാരുതി സുസുക്കി. കാറുകള്‍ക്ക് ശരാശരി 0.45% വിലവര്‍ദ്ധനയാണ് നടപ്പില്‍ വരുത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ എക്സ് ഷോറൂം വിലകളില്‍ (ജനുവരി 16) നിരക്ക് വര്‍ദ്ധന പ്രാബല്യത്തിലായി. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ നവംബറില്‍ പ്രഖ്യാപിച്ച വില വര്‍ദ്ധനയാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്.

പണപ്പെരുപ്പവും വാഹന ഘടകങ്ങളുടെ വിലവര്‍ധനയും മൂലം കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് നവംബറില്‍ മാരുതി അറിയിച്ചിരുന്നു. ചെലവ് പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ അമിത ചെലവിന്റെ കുറച്ച് ഭാരം ഉപഭോക്താക്കളിലേക്കും കൈമാറേണ്ടി വരുമെന്നും കമ്പനി പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ നവംബറില്‍ പ്രഖ്യാപിച്ച വില വര്‍ദ്ധനയാണ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്
വാണിജ്യ വാഹനങ്ങളുടെ വില ടാറ്റ മോട്ടേഴ്‌സും ജനുവരി മുതല്‍ വര്‍ധിപ്പിക്കുകയാണ്. ടാറ്റ എയ്സ്, ഇന്‍ട്ര, വിംഗര്‍ എന്നിവയുടെ വിലയാണ് കൂട്ടുന്നത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹോണ്ട കാര്‍സ് ഇന്ത്യ, ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി എന്നിവയുള്‍പ്പെടെയുള്ള മറ്റ് വാഹന നിര്‍മാതാക്കളും ഈ മാസം വില വര്‍ധന നടപ്പാക്കുന്നുണ്ട്.

