2023 ഡിസംബറില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ (പിവി) വില്‍പ്പന 2,93,005 ലേക്ക് ഉയര്‍ന്നു. 2022 ഡിസംബറില്‍ 2,85,429 പിവികളാണ് രാജ്യത്ത് വിറ്റിരുന്നത്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ (എഫ്എഡിഎ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മാരുതി സുസുക്കി, ടാറ്റ മോട്ടേഴ്സ്, ഹുണ്ടായ് മോട്ടേഴ്സ്, മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് എന്നിവ വില്‍പ്പനയില്‍ മുന്നിലെത്തി.
പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ മാരുതി സുസുക്കിയാണ് ഡിസംബറിലും വിപണിയെ കൈയടക്കിയത്. 2023 ഡിസംബറില്‍ മാരുതി മൊത്തം 1,18,295 പിവികള്‍ വിറ്റു. വിപണി വിഹിതം 40.37 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,18,194 പിവികള്‍ വിറ്റ മാരുതിക്ക് 41.41 ശതമാനം വിപണി വിഹിതം ഉണ്ടായിരുന്നു. മാരുതിയുടെ വിഹിതത്തിലേക്ക് മറ്റ് വാഹന നിര്‍മാതാക്കള്‍ മെല്ലെ ഇടിച്ചു കയറുന്നെന്ന സൂചനയും ഇത് നല്‍കുന്നുണ്ട്.
ടാറ്റ മോട്ടോഴ്‌സ് 2022 ഡിസംബറില്‍ വിറ്റ 37,190 പാസഞ്ചര്‍ വാഹനങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തില്‍ മൊത്തം 43,859 പിവികള്‍ വിറ്റഴിക്കുകയും 14.97 ശതമാനം വിപണി വിഹിതം നേടുകയും ചെയ്തു. 2023 ഡിസംബറില്‍ ഹ്യൂണ്ടായ് മോട്ടോഴ്‌സ് 39,501 പിവികളും മഹീന്ദ്ര 31,544 പാസഞ്ചര്‍ വാഹനങ്ങളും വിറ്റു.

