രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ ഭവനവായ്പകള്‍ക്ക് റൂഫ് ടോപ്പ് സോളാര്‍ ഇന്‍സ്റ്റലേഷന്‍ നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. 6.3 ലക്ഷം കോടി രൂപയുടെ ഭവനവായ്പയാണ് എസ്ബിഐക്കുള്ളത്.
പദ്ധതിക്ക് തങ്ങളുടെ ഗ്രീന്‍ ഫണ്ടില്‍ നിന്നാണ് ഫണ്ടിംഗ് നല്‍കുന്നത് എങ്കില്‍, നിര്‍മ്മാതാക്കളോട് മോല്‍ക്കൂരക്ക് സോളാര്‍ ഇന്‍സ്റ്റലേഷന്‍ നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിക്കുമെന്നാണ് എസ്ബിഐയിലെ റിസ്‌ക്, കംപ്‌ളയന്‍സ് ആന്റ് സ്‌ട്രെസ്ഡ് അസറ്റസ് മാനേജിംഗ് ഡയറക്ടര്‍ അശ്വിനി കുമാര്‍ തിവാരി കഴിഞ്ഞ ദിവസം പറഞ്ഞത്.
ഭവനവായ്പ അപേക്ഷകര്‍ക്കായി ഇതൊരു ബണ്ടില്‍ഡ് ഡീല്‍ ആക്കി മാറ്റാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. ബാറ്ററി റീസൈക്‌ളിംഗ്, സോളാര്‍ റൂഫ് ടോപ് പ്‌ളാനുകള്‍, ഗ്രീന്‍ ബില്‍ഡിംഗുകള്‍ ഫണ്ട് ചെയ്യുക ഉള്‍പ്പെടെയുള്ള പ്രകൃതിസൗഹൃദ ഉദ്യമങ്ങളില്‍ ശ്രദ്ധവെക്കാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്.

