റിയാദ്: ആസിയാന്‍ – ജി.സി.സി. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യയിലെത്തിയ വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിന്‍ഹ് ചിന്‍ഹുവുമായി ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഷെഹിം മുഹമ്മദ് റിയാദില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. ലുലു ഗ്രൂപ്പ് വിയറ്റ്നാമില്‍ നിന്നും ഇറക്കുമതി ചെയുന്ന ഉല്‍പ്പന്നങ്ങളുടെ വിശദാംശങ്ങള്‍ ഷെഹിം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. വിയറ്റ്നാമില്‍ നിന്നും സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് നിര്‍ദേശം അനുകൂലമായി പരിഗണിക്കുമെന്നും പ്രധാനമന്ത്രി ലുലു ഗ്രൂപ്പ് ഡയറക്ടര്‍ക്ക് പ്രധാനമന്ത്രി ഉറപ്പ് നല്കി.
ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയുടെ ആശംസ സന്ദേശം ഷെഹിം കൂടിക്കാഴ്ചക്കിടെ പ്രധാനമന്ത്രിയെ അറിയിച്ചു. സര്‍ക്കാര്‍ അതിഥിയായി വിയറ്റ്നാം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി യൂസഫലിയെ പ്രത്യേകമായി ക്ഷണിക്കുകയും ചെയ്തു.
സൗദി അറേബ്യയിലെ വിയറ്റ്നാം അംബാസഡര്‍ ഡാങ് ഷുവാന്‍ ദുങ്, ലുലു വിയറ്റ്നാം റീജിയണല്‍ ഡയറക്ടര്‍ മിറാഷ് ബഷീര്‍ എന്നിവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.

