നമ്മുടെ അയല്‍രാജ്യമായ പാക്കിസ്ഥാനാണ് ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ ജീവിക്കാന്‍ പറ്റുന്ന ആദ്യത്തെ രാജ്യം. മാസം 294 ഡോളറാണ് എല്ലാ ചെലവുകള്‍ക്കുമായി വരുന്ന തുക. രണ്ടാം സ്ഥാനത്ത് ശ്രീലങ്കയാണ്. സിംഹള രാജ്യത്തെ കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിമാസം 316 ഡോളറാണ്. കുറഞ്ഞ ജീവിതച്ചെലവുള്ള മൂന്നാമത്തെ രാജ്യവും നമ്മുടെ അയല്‍വക്കത്ത് തന്നെയുണ്ട്.നേപ്പാളില്‍ 385 ഡോളര്‍ ഉണ്ടെങ്കില്‍ എല്ലാ ചെലവുകളും നടത്താന്‍ കഴിയും.
നാലാമത് ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയ. പ്രതിമാസ ജീവിതച്ചെലവ് 391 ഡോളര്‍. പതിറ്റാണ്ടുകളായി യുദ്ധം തകര്‍ത്ത അഫ്ഗാനിസ്ഥാനാണ് അഞ്ചാമത്, പ്രതിമാസച്ചിലവ് 397 ഡോളര്‍. മാസത്തില്‍ 398 ഡോളര്‍ കോസ്റ്റ് ഓഫ് ലിവിംഗ് വരുന്ന ലിബിയയാണ് ഈ പട്ടികയിലെ ആറാമത്തെ രാജ്യം.
എഴാം സ്ഥാനം നമ്മുടെ സ്വന്തം ഇന്ത്യക്ക് തന്നെയാണ്. 416 ഡോളര്‍ വരുമാനമുണ്ടെങ്കില്‍ ഒരു മാസം ഇവിടെ ജീവിക്കാനാകും. ടുനീഷ്യയാണ് ഈ നിരയില്‍ വരുന്ന എട്ടാമത്തെ രാജ്യം. 416 ഡോളര്‍ ആണ് അവിടുത്തെ കോസ്റ്റ് ഓഫ് ലിവിംഗ്. മാസം 418 ഡോളര്‍ ചെലവ് വരുന്ന ഈജിപ്റ്റാണ് ഒമ്പതാമത്. കോസ്റ്റ് ഓഫി ലിവിംഗ് വളരെ കുറഞ്ഞ പത്താമത്തെ രാജ്യം ഗാമ്പിയയാണ്. 425 ഡോളറാണ് ഗാമ്പിയയിലെ പ്രതിമാസ ജീവിതച്ചെലവ്.

