ഇന്നത്തെ കാലത്ത് ബിസിനസ് വിജയിക്കണമെങ്കില്‍ ഡിജിറ്റല്‍ സാന്നിധ്യം അനിവാര്യമാണ്. എന്നാല്‍, എന്താണ് നിങ്ങളുടെ ഉല്‍പ്പന്നം? ഓണ്‍ലൈനില്‍ പ്രസ്തുത ഉല്‍പ്പന്നം കണ്ടശേഷം വാങ്ങുന്നതിനായി ആളെത്തുമോ? സ്ഥാപനത്തിന്റെ ഭാവി വളര്‍ച്ചക്ക് ഇത് സഹായകരമാകുമോ? തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയ ശേഷമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലേക്ക് ഇറങ്ങേണ്ടത്.
വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ലേഖനങ്ങള്‍, പരസ്യങ്ങള്‍ എന്നിവ ഇന്നത്തെകാലത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി ഉപയോഗിക്കുന്നു. വീഡിയോ കണ്ടന്റിനും ഇപ്പോള്‍ പ്രസക്തി വര്‍ധിച്ചു വരികയാണ്. അതിനാല്‍ അത്തരത്തിലുള്ള പ്രാധാന്യം തിരിച്ചറിഞ്, ഭാവി ഉപഭോക്താക്കളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന തരത്തിലുള്ള മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ഉപയോഗിക്കുക.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനായി പണം നിക്ഷേപിക്കുമ്പോള്‍ അതില്‍ നിന്നും വരുമാനം കണ്ടെത്താനുള്ള ലക്ഷ്യവും മനസ്സില്‍ കുറിച്ചിടണം.കാലങ്ങളായി നല്ല രീതിയില് നടക്കുന്ന ബിസിനസുകളെ പുതിയ കാലത്തിന് അനുയോജ്യമാകുന്ന വിധത്തിലേക്ക് ശാസ്ത്രീയമായി രൂപാന്തരീകരണം നടത്തിവേണം ഡിജിറ്റലൈസ് ചെയ്യാന്‍. ചെറുകിട, ഇടത്തരം സംരംഭകര്‍ നാളെയുടെ സാധ്യതകള്‍ മനസിലാക്കി ഈ രംഗത്തേക്ക് വരുന്നതാണുത്തമം.

