തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജെയിലര്‍ പണം വാരുന്നു. രജനിക്കൊപ്പം മോഹന്‍ലാലും കൈയടി നേടിയ ജയിലറിന്റെ ആദ്യദിന കളക്ഷന്‍ 50 കോടി രൂപയ്ക്കടുത്താണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ നിന്നുമാത്രമാണിത്. ഈ വര്‍ഷം ഏറ്റവുമധികം ആദ്യദിനകളക്ഷന്‍ നേടുന്ന ചിത്രമാണ് ജെയിലര്‍. തമിഴ്നാട്ടില്‍ നിന്ന് 25 കോടിയും കര്‍ണാടകയില്‍ നിന്ന് 11 കോടിയും റിലീസ് ദിനം തന്നെ രജനി സിനിമ നേടി.
ആന്ധ്ര തെലങ്കാന മേഖലകളില്‍ നിന്ന് 8 കോടി രൂപയോളം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. നെല്‍സണ്‍ സംവിധാനം ചെയ്ത ജെയ്ലര്‍ നിര്‍മിച്ചിരിക്കുന്നത് സണ്‍ പിക്ച്ചേഴ്സിന് വേണ്ടി കലാനിധി മാരനാണ്.
മണിരത്നത്തിന്റെ പനീര്‍സെല്‍വന്‍ രണ്ടാംഭാഗം 32 കോടി രൂപയും വിജയ് നായകനായ വാരിസ് 26.5 കോടി രൂപയും ആദ്യദിന കളക്ഷന്‍ നേടിയിരുന്നു.

