ഊണിലും ഉറക്കത്തിലും സംരംഭകരാകണം എന്ന ചിന്ത മനസ്സില്‍ സൂക്ഷിച്ചിട്ടും വീഴ്ച പറ്റുന്നു. പലപ്പോഴും നാം ശ്രദ്ധിക്കാതെ വിട്ടുകളയുന്ന ചില കാര്യങ്ങളാണ് സംരംഭകത്വത്തില്‍ വില്ലനാകുന്നത്.
- നേതൃഗുണം ഇല്ലാത്തത്
ഫണ്ടിംഗ്, പ്രവര്‍ത്തന രീതി, സ്ഥാപനത്തിന്റെ കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങളിലെ തുടകക്ക് മുതലേ വ്യക്തമായ ഒരു നിലപാട് ഉണ്ടാക്കിയെടുക്കാന്‍ സംരംഭകന് കഴിയണം. സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ പ്രാപ്തരായ ആളുകളോട് അഭിപ്രായം ചോദിക്കുന്നതിന് മടികാണിക്കരുത്.
- വിജയത്തിന് കുറുക്കുവഴികളില്ല
ബില്‍ഗേറ്റ്‌സ് മുതല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വരെയുള്ള സംരംഭകരുടെ ജീവിതം തെളിയിക്കുന്നത് ബിസിനസ് വിജയത്തിന് ഷോര്‍ട്ട് കട്ടുകള്‍ ഇല്ല എന്ന് തന്നെയാണ്. ബിസിനസില്‍ നീതിപാലിക്കുക, സത്യസന്ധത കൈമുതലാക്കി വയ്ക്കുക. ഒരേ സമയം പല പദ്ധതികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടക്കത്തില്‍ ഗുണകരമാവില്ല.
- ഫണ്ടിംഗ് ശ്രദ്ധയോടെ
സംരംഭത്തിന്റെ ഓരോ ഘട്ട നാടത്തിപ്പിനെയും എത്ര തുക ആവശ്യമാണ് എന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടാകണം. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഫണ്ടുകള്‍ സ്വീകരിക്കാവൂ. സ്ഥാപനത്തിന്റെ ഓഹരികള്‍ വില്‍ക്കുക, പങ്കാളികളെ ചേര്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ സ്ഥാപനം കൈമോശം വരും എന്നകാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
- ബ്രാന്‍ഡിംഗ് പിഴവുകള്‍
ബ്രാന്‍ഡിംഗില്‍ പിശുക്ക് കാണിക്കുന്നതാണ് പല സംരംഭങ്ങള്‍ക്കും തിരിച്ചടിയാകുന്നത്. എന്നുകരുതി വന്‍കിട ബ്രാന്‍ഡിംഗ് കാമ്പയിനുകള്‍ക്കും ടിവി കൊമേഷ്യലുകള്‍ക്കും പിന്നാലെ തുടക്കത്തില്‍ തന്നെ പായേണ്ട കാര്യമില്ല. ആരാണ് നമ്മുടെ ഉപഭോക്താവ് എന്നത് മനസിലാക്കിയശേഷം പ്രസ്തുത ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള മാധ്യമങ്ങള്‍ ബ്രാന്‍ഡിംഗിനായി ഉപയോഗിക്കുക
- അമിത ചെലവ്
ഒരിക്കലും ആവശ്യത്തില്‍ കൂടുതല്‍ തൊഴിലാളികളിലെ സ്ഥാപനത്തില്‍ നിയോഗിക്കുകയും ആവശ്യത്തിലേറെ വസ്തുക്കളില്‍ നിക്ഷേപമുണ്ടത്തുകയും ചെയ്യരുത്.ചെലവാക്കുന്ന തുകയെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരിക്കണം. അമിതമായ വാഹനങ്ങള്‍, പരസ്യങ്ങള്‍ക്കായി അമിത തുക ചെലവഴിക്കല്‍ എന്നിവയെല്ലാം ദുര്‍വ്യയത്തില്‍ പെടും.
- വിശ്രമം അനിവാര്യം
സംരംഭകത്വത്തിലേക്ക് ഇറങ്ങുന്ന വ്യക്തി സോഷ്യലൈസ് ചെയ്യേണ്ടതായുണ്ട്. ഇത്തരത്തില്‍ ചെയ്തെങ്കില്‍ മാത്രമേ സംരംഭത്തിന്റെ വിജയം പൂര്‍ണമാകൂ. കുടുംബം, സുഹൃത്തുക്കള്‍, സമൂഹം, യാത്രകള്‍ എന്നിവക്കായി മാറ്റിവയ്ക്കുവാന്‍ സമയം കണ്ടെത്തണം. വിശ്രമം ഇല്ലാതിരുന്നത് ഒരു വണ്ടിയും അധികകാലം ഓടില്ല എന്ന വസ്തുത ഈ സമയത്ത് ഓര്‍ക്കുക
7. സ്മാര്‍ട്ട് വര്‍ക്ക് ആണ് പ്രധാനം
‘ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി ചെയ്യുന്നതിന് ഏറ്റവും മടിയനായ തൊഴിലാളിയെ ഞാന്‍ തെരഞ്ഞെടുക്കും. കാരണം ആ ജോലി പൂര്‍ത്തിയാക്കാന്‍ ഏറ്റവും എളുപ്പമുള്ള വഴി അവന്‍ കണ്ടെത്തിയിരിക്കും’ എന്ന് ബില്‍ഗേറ്റ്‌സ് പറഞ്ഞത് സ്മാര്‍ട്ട് വര്‍ക്കിന്റെ പ്രാധാന്യത്തെയാണ് ഒരര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നത്.

