വികസനോന്മുഖമായി കുതിക്കുകയാണ് ബെംഗളൂരു. ആ വികസനക്കുതിപ്പിന് പിന്തുണയായി ബെംഗളൂരുവില്‍ 5,000 കോടി രൂപയുടെ ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ ഗോദ്‌റേജ് ഒരുങ്ങുന്നു. നോര്‍ത്ത് ബെംഗളൂരുവിലാണ് ഗോദ്‌റേജിന്റെ സ്വപ്ന പദ്ധതി വരാന്‍ പോകുന്നത്.ഇതോടെ ബിസിനസ് രംഗത്ത് വീണ്ടും കുതിപ്പുണ്ടാകും. പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി 65 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്.
വിശാലമായ ടൗണ്‍ഷിപ്പ് ആണ് വിഭാവനം ചെയ്തിരിക്കുന്നത്. 5.6 മില്യണ്‍ ചതുരശ്ര അടിയിലായിരിക്കും ടൗണ്‍ഷിപ്പിന്റെ നിര്‍മാണം.2014ലാണ് പദ്ധതിയുടെ ആദ്യഘട്ടം വിഭാവനം ചെയ്തത്. എന്നാല്‍ ബെംഗളുരുവിന്റെ വികസന നയങ്ങള്‍ മറ്റ് പദ്ധതികള്‍ എന്നിവ മൂലം ടൗണ്‍ഷിപ്പ് പദ്ധതി വൈകുകയായിരുന്നു. പദ്ധതിയുടെ ആദ്യ ഘട്ടം 2025 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗോദ്‌റേജ്. റെഗുലേറ്ററി ഫയലിംഗില്‍ ആണ് ഗോദ്‌റേജ് ഇക്കാര്യം പറഞ്ഞത്. പ്രീമിയം റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടായിരിക്കും ഗോദ്‌റേജ് ടൗണ്‍ഷിപ്പ് നിര്‍മിക്കുക.
കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, വരാനിരിക്കുന്ന മെട്രോ സ്റ്റേഷന്‍, സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് നോര്‍ത്ത് ബംഗളൂരുവില്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നത്. ഇതോടെ വാണിജ്യ – വ്യവസായ വികസനം, ഗതാഗതം, റെസിഡന്‍ഷ്യല്‍ സൗകര്യങ്ങള്‍ എന്നിവ കൂടുതല്‍ മെച്ചപ്പെടുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍, നിക്ഷേപം എന്നിവ ഉണ്ടാകുകയും ചെയ്യും.

