ഇന്ത്യയിലെ മുന്‍നിര ഫാഷന്‍ ഇ-ടെയ്ലര്‍ എജിയോയുടെ ‘ബിഗ് ബോള്‍ഡ് സെയില്‍’, 2023 ഡിസംബര്‍ 7 മുതല്‍ തുടങ്ങും. ഡിസംബര്‍ 4 മുതല്‍ ഉപഭോക്താക്കള്‍ക്ക് സെയില്‍ ആനുകൂല്യങ്ങള്‍ ലഭ്യമായിത്തുടങ്ങി. ബിഗ് ബോള്‍ഡ് സെയിലിന്റെ (ബിബിഎസ്) എക്കാലത്തെയും വലിയ പതിപ്പില്‍, സമാനതകളില്ലാത്ത അനുഭവം നല്‍കുന്ന 1.6 ദശലക്ഷത്തിലധികം ഫാഷന്‍ ശൈലികള്‍, 5500+ ബ്രാന്‍ഡുകള്‍ എന്നിവയില്‍ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് നടത്താം. മുന്‍നിര ബ്രാന്‍ഡുകളുടെ പ്രത്യേക ഡീലുകള്‍ക്കൊപ്പം 50-90% വരെ കിഴിവും ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ഐസിഐസിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ 10% വരെ തല്‍ക്ഷണ കിഴിവും ലഭിക്കും.
ഫാഷന്‍, ലൈഫ്സ്റ്റൈല്‍, വീട്, അലങ്കാരം, ആഭരണങ്ങള്‍, സൗന്ദര്യം, വ്യക്തിഗത പരിചരണം തുടങ്ങിയ വിഭാഗങ്ങളിലുടനീളം മികച്ച ഡീലുകളും ഓഫറുകളുമുള്ള എക്സ്‌ക്ലൂസീവ് ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകള്‍ എജിയോയുടെ ഭാഗമാണ്.
അഡിഡാസ്, സൂപ്പര്‍ഡ്രൈ, നൈക്കി, പ്യൂമ, അസിക്‌സ്, ടോമി ഹില്‍ഫിഗര്‍, ഡീസല്‍, മാര്‍ക്‌സ് ആന്‍ഡ് സ്പെന്‍സര്‍, മേബലിന്‍, കാസിയോ തുടങ്ങി ഒട്ടനേകം ബ്രാന്‍ഡുകളുടെ ആവേശകരമായ ഡീലുകള്‍ ലഭിക്കും. ഓരോ 8 മണിക്കൂറിലും ഐഫോണ്‍ 14 പ്രോ, ആപ്പിള്‍ മാക്ബുക്ക് എയര്‍, സാംസങ് ഗാലക്സി ഫോള്‍ഡ് 4, സാംസങ് എസ് 23 അള്‍ട്രാ തുടങ്ങിയ ആകര്‍ഷകമായ റിവാര്‍ഡുകള്‍ ലഭിക്കാനുള്ള അവസരവുമുണ്ട്.
”ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും ജനപ്രിയമായ വില്‍പ്പന മേളകളില്‍ ഒന്നാണ് ബിഗ് ബോള്‍ഡ് സെയില്‍. ഏര്‍ളി ആക്‌സസ് ആരംഭിച്ചതുമുതല്‍ ഓര്‍ഡറുകളില്‍ 40% വര്‍ദ്ധനവ് ഞങ്ങള്‍ ഇതിനകം കണ്ടു. ഏറ്റവും വലിയ ബ്രാന്‍ഡുകളും മികച്ച ഓഫറുകളും ഉപയോഗിച്ച്, ഈ ഷോപ്പിംഗ് സീസണില്‍ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു’, എജിയോ സിഇഒ വിനീത് നായര്‍ പറഞ്ഞു. അച്ഛന്‍-മകള്‍ ജോഡിയായ ശ്രദ്ധ കപൂര്‍, ശക്തി കപൂര്‍ എന്നിവരാണ് ഇത്തവണ ബിഗ് ബോള്‍ഡ് സെയില്‍ ലോഞ്ച് കാമ്പെയ്ന്‍ അവതരിപ്പിക്കുന്നത്.

