പെപ്സിയുടെ ചെയര്‍വുമണും, ചീഫ് എക്സികുട്ടീവ് ഓഫീസറുമായിരുന്നു ഇന്ദ്ര കൃഷ്ണമൂര്‍ത്തി നൂയി. തന്റെ മാനേജ്മെന്റ് മികവ്കൊണ്ട് എല്ലാവരെയും അതിശയിപ്പിച്ച, തികഞ്ഞ ഒരു ബിസിനസ് വുമണ്‍ ആയിരുന്നു ഇന്ദ്രാ. ഫോര്‍ബ്സ് മാഗസിന് നടത്തിയ ഒരു തിരഞ്ഞെടുപ്പില്‍, ഇന്ദ്ര നൂയി ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിത നേതാക്കളില്‍ മൂന്നാം സ്ഥാനത്തായിരുന്നു. ഇന്ദ്രാ നൂയി തന്റെ പ്രൊഫഷണല്‍ വിജയത്തിന് പിന്തുടരുന്ന വഴികള്‍ ഇതാണ്…
വ്യക്തമായ ലക്ഷ്യം
‘പെര്‍ഫോമന്‍സ് വിത്ത് പര്‍പ്പസ്’ എന്ന് എന്ന രീതിയില്‍ വേണം നാം ഒരു സംരംഭത്തെ നോക്കിക്കാണാന്‍. ലക്ഷ്യബോധം ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. അതില്ലെങ്കില്‍ ജീവിതത്തില്‍ ഒരു മേഖലയിലും വിജയിക്കാന്‍ സാധിക്കില്ല.
ദീര്‍ഘകാലത്തേക്ക് ചിന്തിക്കുക
ഓര്‍ഗനൈസേഷനും വ്യക്തിക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രയോജനപ്പെടുന്ന പദ്ധതികളെക്കുറിച്ച് വേണം ചിന്തിക്കാന്‍. അത്തരം പദ്ധതികളില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്. ഇമോഷനുകളുടെ പുറത്ത് ബിസിനസില്‍ നിക്ഷേപം നടത്തുന്നത് അപകടമാണ്.
ടീം സ്പിരിറ്റ്
‘പെര്‍ഫോമന്‍സ് വിത്ത് പര്‍പ്പസ്’ പിന്തുടരാന് ടീമിനെ പ്രേരിപ്പിക്കണം. അതിനു അവരില്‍ ഒരാളായി നില്‍ക്കാനും പ്രവര്‍ത്തിക്കാനും ഉള്ള ആര്‍ജ്ജവം കാണിക്കണം.
പഠനം തുടരുക
പഠനം ഒരിക്കലും നിര്‍ത്തരുത്. താന്‍ ഇരിക്കുന്ന മേഖലയെപ്പറ്റി പഠിച്ചുകൊണ്ടിരിക്കണം. ഉപഭോക്താക്കളുമായും ഫീല്‍ഡ് വില്‍പ്പനക്കാരുമായും തുറന്നു സംസാരിക്കാനുള്ള മനസുണ്ടാകണം.
ഓഫീസും വീടും രണ്ടും രണ്ടാണ്
കുടുംബവുമായും സുഹൃത്തുക്കളുമായും സംവദിക്കുമ്പോള്‍ ‘കിരീടം ഗാരേജില്‍ ഉപേക്ഷിക്കുക’ എന്ന് ഇന്ദ്രാ നൂയി പറയുന്നു. ജോലിസ്ഥലത്ത് നിങ്ങളുടെ സ്ഥാനം എത്ര ഉയര്‍ന്നതാണെങ്കിലും, വീട്ടില്‍ അങ്ങനെ ആവരുത്. അപ്പോള്‍ വീടും തൊഴിലും തമ്മില്‍ ഒരു ബാലന്‍സ് ഉണ്ടാകും.

