ന്യൂഡെല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളന ദിവസം തന്നെ ചരിത്രത്തിലേക്ക്. സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലും 33% സംവരണം ഏര്‍പ്പെടുത്തുന്ന ‘നാരി ശക്തി വന്ദന്‍ അധിനിയം’ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു. 128 ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമമന്ത്രി ബില്‍ അവതരിപ്പിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെയും അഭിസംബോധനകള്‍ക്ക് ശേഷമായിരുന്നു ചരിത്ര ബില്ലിന്റെ അവതരണം.
2014 ല്‍ അവതരിപ്പിച്ച ബില്‍ ഇതോടെ അസാധുവായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയതോടെ പ്രതിപക്ഷം ബഹളം വെച്ചു. വനിതാ സംവരണ ബില്‍ കോണ്‍ഗ്രസിന്റേതാണെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ജനാധിപത്യം ഈ ബില്ലിലൂടെ കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തെ 95 കോടി വോട്ടര്‍മാരില്‍ പാതിയും സ്ത്രീകളാണെങ്കിലും പാര്‍ലമെന്റില്‍ അവര്‍ക്ക് 15 ശതമാനവും നിയമസഭകളില്‍ 10 ശതമാനവും മാത്രമാണ് പ്രാതിനിധ്യമെന്ന് മോദി ചൂണ്ടിക്കാട്ടി.
ചരിത്രം പിറന്ന മാര്‍ഗം
1996: യുപിഎ സര്‍ക്കാര്‍ ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചു; ലോക്‌സഭയില്‍ അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഗീതാ മുഖര്‍ജി അധ്യക്ഷയായ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ടു.
1996: ഗീതാ മുഖര്‍ജി അധ്യക്ഷയായ സമിതിയുടെ റിപ്പോര്‍ട്ട് 1996 ഡിസംബര്‍ 9-ന് ലോക്സഭയില്‍ അവതരിപ്പിച്ചു.
1998: അടല്‍ ബിഹാരി വാജ്‌പേയിയുടെ എന്‍ഡിഎ സര്‍ക്കാര്‍ ബില്‍ വീണ്ടും അവതരിപ്പിച്ചു.
1999: പതിമൂന്നാം ലോക്‌സഭാ സമ്മേളനത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ബില്‍ വീണ്ടും അവതരിപ്പിച്ചു
2002: കോലാഹലങ്ങള്‍ക്കിടെ വീണ്ടും ബില്‍ അവതരിപ്പിച്ചു2003: ബില്‍ വീണ്ടും അവതരിപ്പിച്ചു.
2008: ഒന്നാം യുപിഎ സര്‍ക്കാര്‍ 2008 മേയില്‍ ബില്‍ വീണ്ടും അവതരിപ്പിച്ചെങ്കിലും ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിട്ടു.
2010: സഭയില്‍ പാസാക്കുകയും ഒടുവില്‍ ലോക്‌സഭയിലേക്ക് കൈമാറുകയും ചെയ്തു.
2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍: ബില്‍ പാസാക്കുമെന്ന് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക.

