കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നോര്‍ത്ത് കെറോലീനയിലെ ഫിലിപ് പാക്‌സണ്‍ ഗൂഗിള്‍ മാപ്പ് നോക്കി തകര്‍ന്ന പാലത്തിലൂടെ വണ്ടിയോടിച്ച് മരണത്തിന് കീഴടങ്ങിയത്. തന്റെ മകളുടെ ബെര്‍ത്ത്‌ഡേ പാര്‍ട്ടി കഴിഞ്ഞ് ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. ഗൂഗിള്‍ മാപ്പ് നോക്കിയാണ് വണ്ടിയോടിച്ചിരുന്നത്. ഗൂഗിള്‍ മാപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് പ
പാലം സുരക്ഷിതമാണെന്ന് കരുതി വണ്ടിയോടിച്ച ഇയാളുടെ കാര്‍ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് വെള്ളത്തിലേക്ക് പതിക്കുകയും പാക്‌സണ്‍ മുങ്ങി മരിക്കുകയുമായിരുന്നു. ഇതിനെതിരെ കുടുംബം ഗൂഗിളിനെതിരെ കേസ് കൊടുത്തിരിക്കുയാണിപ്പോള്‍.
പാക്‌സണിന്റെ ഭാര്യ അലീസ്യ പറയുന്നത് കൊല്ലങ്ങളായി ഗൂഗിള്‍ മാപ്പ് ഡ്രൈവര്‍മാരെ തകര്‍ന്ന പാലത്തിലൂടെ വരാന്‍ വഴികാണിക്കുകയായിരുന്നു എന്നാണ്. പാലം തകര്‍ന്നാതാണെന്ന് ഗൂഗിളിനെ ആളുകള്‍ അലര്‍ട്ട് ചെയ്തിരുന്നതാണെന്നും അവര്‍ പറയുന്നു. ഹിക്കറിയിലെ മറ്റൊരു താമസക്കാരന്‍ പാലം തകര്‍ന്നതാണെന്ന്, ‘സജസ്റ്റ് അന്‍ എഡിറ്റ് ‘ ഫീച്ചര്‍ ഉപയോഗിച്ച് നിരവധി തവണ ഗൂഗിളിനെ തിരുത്തിയതാണെന്നും പറയുന്നു. ഗൂഗിളില്‍ നിന്ന് തിരുത്തല്‍ പരിശോധിക്കുമെന്ന കണ്‍ഫര്‍മേഷന്‍ ഇ- മെയില്‍ വന്നതല്ലാതെ, 2020 മുതല്‍ ദിശയില്‍ യാതൊരു തിരുത്തലുകളും ഗൂഗിള്‍ മാപ്പില്‍ വരുത്തിയിട്ടില്ല എന്ന് അലീസിയ പാക്‌സണ്‍ പറഞ്ഞു.
പാക്‌സണിന്റെ മരണശേഷം തകര്‍ന്ന പാലത്തിനെക്കുറിച്ച് ഗൂഗിള്‍ മാപ്പിന് വീണ്ടും നോട്ടിഫിക്കേഷന്‍ വന്നതാണ്. എന്നാല്‍ അത് കഴിഞ്ഞ് 6 മാസത്തിന് ശേഷവും പാലം കടന്നുപോകാവുന്ന വഴിയായിട്ടാണ് മാപ്പില്‍ കാണിക്കുന്നത്.
കേസ് പരിശോധിക്കുകയാണെന്നും സഞ്ചരിക്കുന്ന വഴിയെക്കുറിച്ചുള്ള ശരിയായ വിവരം പ്രദാനം ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും ഗൂഗിള്‍ വക്താവ് പറഞ്ഞു.

