ആപ്പിളില്‍ നിന്നും ഫോണ്‍ നിര്‍മാണവുമായി ബന്ധപ്പെട്ട കരാര്‍ ഏറ്റെടുത്ത വിസ്ട്രണിന്റെ കര്‍ണാടക ഫാക്റ്ററി ടാറ്റ ഏറ്റെടുക്കുന്നു
ലോകത്തെ ഏറ്റവും മൂല്യമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാണ് ആപ്പിള്‍ പുറത്തിറക്കുന്ന ഐഫോണ്‍. ഭാവിയില്‍ നിങ്ങളുടെ കൈയിലെത്തുന്ന ഐഫോണ്‍ ഒരു പക്ഷേ ഇനി ഇന്ത്യയുടെ അഭിമാനമായ ടാറ്റ ഉണ്ടാക്കിയതാകാം. ആപ്പിള്‍ ഐഫോണ്‍ ഘടകങ്ങളുണ്ടാക്കുന്ന പ്രധാന കോണ്‍ട്രാക്റ്റ് കമ്പനിയായ വിസ്ട്രണിന്റെ കര്‍ണാടക ഫാക്റ്ററി ടാറ്റ ഏറ്റെടുക്കുമെന്നാണ് വിവരം. ഓഗസ്റ്റ് മാസത്തടെ ഇത് സംബന്ധിച്ച കരാര്‍ ഒപ്പിടും. ഐഫോണ്‍ 14 പ്രധാനമായും നിര്‍മിക്കപ്പെടുന്നത് ഈ ഫോക്റ്ററിയിലാണ്.
10,000ത്തിലധികം ജീവനക്കാരാണ് വിസ്ട്രണിന്റെ കര്‍ണാടക ഫാക്റ്ററിയില്‍ ജോലി ചെയ്യുന്നത്. ഒരു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 600 മില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഫാക്റ്ററി ടാറ്റ ഏറ്റെടുക്കാനുള്ള വഴി തുറന്നത്. 2024 ആകുമ്പോഴേക്കും 1.8 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ കയറ്റി അയക്കാമെന്നാണ് വിസ്ട്രണ്‍ ടാറ്റയ്ക്ക് നല്‍കിയിരിക്കുന്ന വാഗ്ദാനം. ഡീല്‍ പ്രാവര്‍ത്തികമായാല്‍ ടാറ്റ ഗ്രൂപ്പായിരിക്കും ഇത് സാധ്യമാക്കുക.

The Profit is a multi-media business news outlet.
